പിഎം ശ്രീ പദ്ധതിയില്‍ സിപിഐഎമ്മിനും സിപിഐക്കും ഇടയിലെ ഭിന്നത തീര്‍ന്നത് എം.എ.ബേബിയും ബിനോയ് വിശ്വവും തമ്മിലുളള ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങില്‍. മാസ്കറ്റ് ഹോട്ടലില്‍ വെച്ചാണ് ഇരുവരും പ്രഭാത ഭക്ഷണത്തിന് ഒരുമിച്ചത്. ധാരണാപത്രം മരവിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന കരട് കത്ത് തയാറായത് ഈ കൂടിക്കാഴ്ചയിലെന്നാണ് വിവരം.
അൽപസമയത്തിനകം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചു. ഇളവ് അനുവദിക്കുന്നത് വരെ കരാർ മരവിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. മന്ത്രിസഭ യോഗത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ മന്ത്രിമാരെ സിപിഐ സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി.സമവായ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായെന്നാണ് വിവരം.ഉപസമിതി അടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭ തീരുമാനം കൈക്കൊള്ളും. മന്ത്രിസഭാ യോഗത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കാന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി


