കൊച്ചി: പിറവം വലിയ പള്ളിയിലെ ഇടവക അംഗങ്ങളായ യാക്കോബായ വിഭാഗക്കാർ റോഡിൽ കുർബാന നടത്തുന്നു. പള്ളിക്കവലയിൽ കുരിശു പള്ളിയോട് ചേർന്ന് നടക്കുന്ന കുർബാനയിൽ വലിയ വിഭാഗം വിശ്വാസികൾ ആണ് പങ്കെടുക്കുന്നത്. സുപ്രീം കോടതി വിധിയെ തുടർന്ന് കഴിഞ്ഞദിവസം യാക്കോബായ വിഭാഗക്കാരെ പള്ളിയിൽനിന്നും ഒഴിപ്പിച്ചിരുന്നു.പിറവം വലിയ പള്ളി ഇന്ന് ഓർത്തഡോക്സ് വിഭാഗത്തിന് തുറന്നുകൊടുത്തു.

