ആലപ്പുഴ: ദേശീയപാതയ്ക്ക് സമീപം എസ്എൽ പുരത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട മിനി ലോറിയുടെ ഡ്രൈവറായ ആലപ്പുഴ സ്വദേശി സിജു (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. മിനി വാനിൽ മീൻ ലോറി ഇടിച്ചപ്പോൾ ഇതിനടയിലേക്ക് മറ്റൊരു ലോറി ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. വാഹനങ്ങൾ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തിറക്കിയത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

