ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് ഇല്ലെങ്കിലും ഒരാഴ്ച കാലം മന്ത്രി നിരീക്ഷണത്തില്‍ തുടരും. ആന്റിജന്‍ ടെസ്റ്റിലാണ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരും നിരീക്ഷണത്തിലാണ്. ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി ഇന്നലെ മുതല്‍ നിരീക്ഷണത്തിലുയായിരുന്നു.

