തൃശൂരില്‍ മൊബൈല്‍ ഷോപ്പില്‍ കത്തി വീശി യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശക്തന് ബസ് സ്റ്റാന്റിന് സമീപത്തുള്ള മൊബൈല്‍ കടയില്‍ വൈകിട്ട് എഴരയോടെയായിരുന്നു സംഭവം.ഫോണ്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകിയതിന് യുവാക്കള്‍ മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാരെ കത്തിവീശി ഭീഷണിപ്പെടുത്തി. ജീവനക്കാരെ ഭീഷണിപ്പെടുത്തി മുങ്ങിയ യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കടയുടമ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തും മുന്‍പേ സംഘം കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കടയുടമ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കടയിലുണ്ടായിരുന്നവരെ യുവാക്കള്‍ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.