കൊച്ചി: വ്യാജരേഖാ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഫാ ടോണി കല്ലൂക്കാരന് മുരിങ്ങൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ എത്തി. രാത്രി 10 മണിക്ക് എത്തിയ പള്ളി വികാരിയെ കരഘോഷേത്തോടെയാണ് ഇടവക നിവാസികള്‍ സ്വീകരിച്ചത്. കോടതി നല്കിയ ഉപാധികളോടെയാണ് ടോണി കല്ലൂക്കാരന് മുരിങ്ങൂരില്‍ എത്തിയത്. തനിക്ക് നല്കിയ പ്രാര്‍ത്ഥനക്കും പിന്തുണക്കും ടോണി കല്ലൂക്കാരന് നന്ദി പറഞ്ഞു.

