തിരുവനന്തപുരം: കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി ഇ.പി ജയരാജന്. ഓപ്പണ്‍ വോട്ട് തന്നെയാണ് ചെയ്തത്. കള്ളവോട്ട് ചെയ്തെന്ന വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നും ഇ.പി.ജയരാജന് പറഞ്ഞു.

കള്ളവോട്ട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല. സര്‍ക്കാരിതില്‍ കക്ഷിയുമല്ല. തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍മാരും തമ്മിലുള്ളതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് സ്ത്രീകള്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കള്ളവോട്ടെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകള്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു.


