തിരുവനന്തപുരം: ആശുപത്രികളില്‍ മരുന്ന് വിതരണം തടസപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരുന്ന് വിതരണം കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു മരുന്ന് ക്ഷാമത്തെക്കുറിച്ചുള്ള അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.ആശുപത്രികളില്‍ മരുന്നില്ലെന്ന എംഎല്‍എയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കെഎംഎസ്സിഎല് വഴി നല്കിയ മരുന്നുകള്‍ ഉപയോഗിച്ച് തീര്‍ന്നാല്‍ കാരുണ്യവഴി നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.യുഡിഎഫിന്റെ കാലത്തും മരുന്ന് ക്ഷാമം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു
മന്ത്രി യഥാര്‍ഥ കാര്യങ്ങള്‍ അല്ല പറയുന്നതെന്ന് അനൂപ് ജേക്കബ് എംഎല്‍എ മറുപടി പറഞ്ഞു . ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് മന്ത്രി പറയുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.


