തിരുവനന്തപുരം: ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.ചോദ്യോത്തരവേളയ്ക്കിടെ സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.
സംഭവത്തില്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്കി. കഴിഞ്ഞ അഞ്ച് മാസമായി ക്ഷേമ പെന്ഷന് മുടങ്ങി കിടക്കുന്നത് ചൂണ്ടിക്കാട്ടി പി.സി.വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
സഭയില്‍ ചോദ്യോത്തരവേള തുടരുകയാണ്. ഗവര്‍ണറുടെ നയപ്രഖ്യാനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് തുടങ്ങും.


