ബസുകൾ സമയക്രമം പാലിക്കാനെന്ന പേരിൽ നടത്തുന്ന മത്സരപ്പാച്ചിലുകളും നിയമലംഘനങ്ങളും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.മറ്റു ബസുകളെ മറികടക്കാനുള്ള ഈ പാച്ചിൽ പലപ്പോഴും അപകടങ്ങൾക്കും വാക്കുതർക്കങ്ങൾക്കും കാരണമാകുന്നു.റോഡ് നിയമങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് പല വാഹനങ്ങളുടെയും ഈ കുതിപ്പ്.
യാത്രക്കാരെ കയറ്റുന്നതിനുമുൻപേ ബസുകൾ മുന്നോട്ടെടുക്കുന്നതും, വാതിലുകൾ അടയ്ക്കാതെ ഓടുന്നതും പതിവുകാഴ്ചയായി മാറിയിരിക്കുന്നു.ഓട്ടോമാറ്റിക് ഡോറുകളുള്ള ബസുകളിൽ വാതിൽക്കൽ ആരും നിൽക്കരുത് എന്ന് ബസുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും, അതൊക്കെയും വെറുതെയാവുകയാണ്.


