മുല്ലപ്പെരിയാറില്‍ തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ല. കേരളത്തിന്റെ നിലപാട് മേല്‍നോട്ട സമിതി കണക്കിലെടുത്തില്ല. നിലവിലുള്ള അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണം, ശാശ്വത പരിഹാരം പുതിയ ഡാം മാത്രമാണെന്നും കേരളം ആവര്‍ത്തിച്ചു.
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇടുക്കിയില്‍ പ്രശ്നമുണ്ടാക്കില്ലെന്ന് വൈദ്യുതി മന്ത്രി നിയമസഭയെ അറിയിച്ചു. നിയന്ത്രിതമായി വെള്ളം തുറന്നു വിട്ടാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമാണ് വെള്ളം ഉയരുക. റൂള്‍ കര്‍വ് തീരുമാനിക്കുന്നത് 2018ലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ്. വൈദ്യുതി ബോര്‍ഡിന്റെ നഷ്ടമല്ല ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഡാം തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. വേണ്ട സുരക്ഷ കരുതലുകള്‍ എടുത്തെന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും വ്യക്തമാക്കി.


