മലപ്പുറം: എടവണ്ണയില്‍ ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഉപ്പള സ്വദേശി വിനോദാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. നേരത്തെ ചുങ്കത്തുറ സ്വദേശി ജോമോന്, ബിഹാര്‍ സ്വദേശി രാജ്കുമാര് എന്നിവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
റബര്‍ പാല് സംഭരണ കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. പ്ലാന്റിനുള്ളില്‍ ഇറങ്ങിയ ഒരാള്‍ വിഷവാതകം ശ്വസിച്ച് തളര്‍ന്നു വീണതോടെ രക്ഷിക്കാന്‍ രണ്ടുപേര്‍ പിന്നാലെയിറങ്ങുകയായിരുന്നു. പ്ലാന്റ് സ്ഥാപിച്ച കമ്ബനിയില്‍ നിന്നുള്ള ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.


