നെടുങ്കണ്ടം: പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി രാജ്കുമാറിന്റെ ഭാര്യ വിജയ. ഒരു പാര്‍ട്ടിക്കാരും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എല്ലാ പാര്‍ട്ടിക്കാരുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിജയ മാധ്യമങ്ങളോട് പറഞ്ഞു.
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, കൂലി പണിക്ക്പോകുന്നയാളാണ് ഭര്‍ത്താവ്. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം മാത്രമാണ് ആള് സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായിരിക്കുകയാണെന്ന് വ്യക്തമായത്. ഇംഗ്ലീഷോ മലയാളമോ എഴുതാനോ വായിക്കാനോ അറിയാത്ത ഭര്‍ത്താവ് എങ്ങനെ ഇത്രയും കോടി രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതിയായതെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും വിജയ ആവശ്യപ്പെട്ടു. അതിനിടെ കസ്റ്റഡി മര്‍ദ്ദനം നടന്ന നെടുങ്കണ്ടം സ്റ്റേഷനില്‍ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് കുമാര്‍ അഗര്‍വാള്‍ എത്തി. തെളിവെടുപ്പിനായാണ് ഗോപേഷ് കുമാര്‍ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയത്.


