കൊച്ചി: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. മെയ് 20 ന് കേസ് വീണ്ടും പരിഗണിക്കും. ശമ്പളം തടഞ്ഞുവെക്കാനുള്ള തീരുമാനം ഒരു ഉത്തരവിലൂടെ നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബച്ചു കുര്യന് തോമസ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
15 ഓളം പ്രതിപക്ഷ, സർവീസ് അധ്യാപക സംഘടനകൾ ചേർന്ന് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ശമ്പളം ജീവനക്കാരുടെ അവകാശമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിന് നിയമപിന്ബലമില്ലെന്നാണ് ഹര്‍ജിക്കാര്‍ മുഖ്യമായി വാദിച്ചത്. യുഡിഎഫ് അനുകൂല സംഘടനകളാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. ശമ്പളം നിഷേധിയ്ക്കുന്നില്ലെന്നും മാറ്റിവെക്കുകമാത്രമാണ് ചെയ്യുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് പറഞ്ഞു. അതിനു സര്‍ക്കാരിന് അവകാശമുണ്ട്.


