തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ പത്രവിതരണം തടസപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചിലയിടങ്ങളില്‍ പത്രവിതരണം തടസപ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രം അവശ്യസര്‍വീസാണ്. ചില റെസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണത്തെ തടസപ്പെടുത്തി. ഇത്തരം നടപടികള്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പത്രവിതരണം തടസപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

