കണ്ണൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്കു കുറക്കുന്നതിനായി തടവുകാര്‍ക്ക് പരോള്‍ നല്കി വിട്ടയച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 78 തടവുകാരെയാണ് പരോളിന് വിടുന്നത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി. ജീവപര്യന്തം തടവുകാരടക്കം നിലവില്‍ പരോള്‍ ലഭിച്ചുവരുന്ന 78 തടവുകാര്‍ക്ക് 60 ദി വസത്തെ പരോളാണ് ഇപ്പോള്‍ അനുവദിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 300 തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് സംസ്ഥാന സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഴു വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണ തടവുകാര്‍ക്കും പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ലീഗല്‍ സര്‍വീസ് അഥോറിറ്റി ചെയര്മാന് അധ്യക്ഷനായ സമിതിയാണ് പരോള്‍ അനുവദിക്കുന്നത്. ജാമ്യത്തിന് അര്‍ഹതയുള്ളവരെ വരുംദിവസങ്ങളില്‍ സമിതി തെരഞ്ഞെടുക്കും.
കൊറോണ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 78 തടവുകാരെ പരോള്‍ നല്കി വിട്ടയച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

