തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ആറ് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടു. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥീരികരിച്ചത്. സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണെന്ന് കൊച്ചിയിലെ 69കാരന്റെ മരണത്തെ കുറിച്ചു പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. കൊറോണ ബാധിച്ച നമ്മുടെ സംസ്ഥാനത്ത് ഒരാള്‍ മരണമടഞ്ഞിരിക്കുന്നു . അദ്ദേഹത്തിന് വിവിധരോഗങ്ങള്‍ ഉള്ളതിനാല്‍ ആണ് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ കഴിയാതെ പോയത് അദ്ദേഹം പറഞ്ഞു.

