പാലക്കാട് : പാലക്കാട് ചെർപ്പുളശ്ശേരിയിൽ സഹോദരൻ, സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുള്ളശ്ശേരി കരുമാനം കുറുശ്ശിയിൽ ഇട്ടിയംകുന്നത്ത് വീട്ടിൽ പങ്കജാക്ഷി (64) ആണ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം കത്തിയുമായി സഹോദരൻ പ്രഭാകരൻ ചെർപ്പുള്ളശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

