നിലമ്പൂര്‍: നിലമ്പൂരില്‍നിന്നും വിദ്യാര്‍ഥിയെ കാണാതായി. നിലമ്പൂര്‍ അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകന് ഷഹീനെയാണ് കാണാതായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹീന് രാവിലെ സ്കൂളില്‍ പോയതിന് ശേഷം തിരിച്ചെത്തിയില്ല. ഇതോടെ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാവ് പോലീസില്‍ പരാതി നല്കി.
രക്ഷിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എല്ലാ റെയില്‍വേ സ്റ്റേഷനിലും വിവരം നല്‍കിയതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച നെടുമണ്‍കാവിനു സമീപത്തുനിന്നു ആറുവയസുകാരിയെ കാണാതായതിനു പിന്നാലെ നിലന്പൂരിലെ സംഭവം.


