കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് കെ. മുരളിധരന് എം.പി. പ്രതിപക്ഷ പ്രമേയത്തെ അതിനാലാണ് എതിര്‍ക്കുന്നതെന്നും മുരളീധരന് പറഞ്ഞു. മാഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി നരേന്ദ്രമോദിയുമായി ഒത്തുതീര്‍പ്പിലെത്തി. ഇതുകൊണ്ടാണ് ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തെ എതിര്‍ക്കുന്നത്. നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രിയുടെ തനിനിറമറിയാം. ലാവിലിന്‍ കേസിലെ വിധി മുന്നില്‍കണ്ടുള്ള നീക്കമാണിതെന്നും മുരളീധരന് ആരോപിച്ചു.


