കൊച്ചി: അനധിക്യത കുടിയേറ്റം അനുവദിക്കില്ലെന്ന് ഓസ്ടേലിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രതികരിച്ച് ഓസ്ട്രേലിയ. ഇന്ത്യയില്‍ നിന്ന് ബോട്ടു മാര്‍ഗം ഒരു സംഘം പുറപ്പെട്ടതായി അറിവ് കിട്ടിയിട്ടുണ്ട്.
അനധികൃതമായി എത്തുന്ന ഏത് യാനവും തങ്ങള്‍ പിടികൂടും. ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കും. അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നു ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മറുപടി നല്കി.

