കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടി. മലപ്പുറം സ്വദേശി മുബാഷീറില് നിന്നും കസ്റ്റംസാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ ഹാഷിഷുമായി മലപ്പുറം സ്വദേശി മുബാഷീര്‍ പിടിയിലായത്. രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടി രൂപ വിലയുള്ളതാണ് പിടികൂടിയ ലഹരി മരുന്ന്.
കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി കസ്റ്റംസ് പിടിയിലായത്. ട്രോളി ബാഗില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചത്. സമാന രീതിയില്‍ മുന്‍പും ഇയാള്‍ വിദേശത്തേക്ക് ലഹരി മരുന്ന് കടത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

