കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ്ടും അപകടം. റോഡിലേക്ക് താഴ്ന്ന് കിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. എറണാകുളം ലായം റോഡിലാണ് അപകടം. ഇരുചക്ര വാഹനത്തില്‍ വന്ന എറണാകുളം സൗത്ത് സ്വദേശി സാബുവിന്റെ കഴുത്തില്‍ കേബിള്‍ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് വീണ സാബുവും, ഭാര്യയും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
എറണാകുളം ലായം റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. റോഡിന്റെ നടുഭാഗത്തായി താഴ്ന്നു കിടന്നിരുന്ന കേബിള്‍ സാബുവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് താന്‍ പൊങ്ങി നിലത്തേക്ക് വിഴുകയായിരുന്നുവെന്ന് സാബു പറഞ്ഞു.
ഭാര്യ സിന്ധു റോഡിന്റെ നടുഭാഗത്തായി തലയിടിച്ചുവീണു. അപകടത്തില്‍ കഴുത്തിനും കാലിലും പരുക്കേറ്റ സാബു എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
നഗരത്തില്‍ അലക്ഷ്യമായി താഴ്ന്നു കിടക്കുന്ന കേബിളുകള്‍ അപകടക്കുരുകള് ആകുന്നുവെന്നും കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് ഗുരുതര അനാസ്ഥയാണ് എന്നും ആരോപണം ഉണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും കോര്പ്പറേഷന് സെക്രട്ടറിക്കും പരാതി നല്‍കാനാണ് സാബുവിന്റെ തീരുമാനം.


