പേരാവൂര്‍; കണ്ണൂര്‍ പേരാവൂരില്‍ ബധിരയും മൂകയുമായ യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്മാര് വര്‍ഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു. ഈ ക്രൂര പീഡനം പുറത്തു വന്നത് ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത മകളെയും പീഡിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതോടെയാണ്. ഇതോടെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ ശക്തമാക്കി .യുവതിക്കു സംസാരശേഷി കുറവായതിനാല്‍ മൊഴിയെടുക്കാന്‍ കാലതാമസം വേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്.
വര്‍ഷങ്ങളായി തുടരുന്ന പീഡനം സംബന്ധിച്ചു നേരത്തേ പലതവണ ആരോപണം ഉയര്‍ന്നപ്പോഴും വീട്ടുകാര്‍ ഇടപെട്ടും രാഷ്ട്രീയ സ്വാധീനം ചെലുത്തിയും ബന്ധുക്കളും പ്രതികളും ചേര്‍ന്ന് സംഭവം ഒതുക്കിയെന്ന് ആരോപം ഉയര്‍ന്നിട്ടുണ്ട്.യുവതിയുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഇതോടെ പ്രശ്നം ഗുരുതരമായി വഷളാകുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ കഥ മാറി.
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്, കുട്ടികള്‍ക്കെതിരായ പീഡനം തടയുന്ന പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ചെല്‍ഡ് ലൈന്‍ അന്വേഷണം നടത്തി പരാതി പൊലീസിനു കൈമാറുകയായിരുന്നു. യുവതിയും കുട്ടികളും ഇപ്പോള്‍ സഹോദരന്റെ സംരക്ഷണത്തിലാണ്.


