സാമൂഹ്യ സുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ ഈ മാസം 29 മുതല്‍ വിതരണം ചെയ്യും. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനായി 1270 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒരാള്‍ക്ക് കുറഞ്ഞത് 2600 രൂപവീതം ലഭിക്കും. 48,31,518 പേര്‍ക്കാണ് സാമൂഹ്യ സുരക്ഷാ പെന്ഷന് അര്‍ഹത. 1110.78 കോടി രൂപ അനുവദിച്ചു. 28 ക്ഷേമനിധി അംഗങ്ങളായ 10,62,265 പേര്‍ക്ക് 159 കോടിയും നീക്കിവച്ചു. ഈ തുകകളുടെ വിതരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ലഭ്യമാക്കും. 25,15,098 സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണം നല്‍കും. 23,16,419 പേര്‍ക്ക് പണം സഹകരണ സംഘം ജീവനക്കാര്‍ നേരിട്ടെത്തിക്കും. ക്ഷേമനിധി അംഗങ്ങളുടെ പെന്ഷന് ബോര്‍ഡുകള്‍ വിതരണം ചെയ്യും.