വയനാട്: സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് കൊവിഡ് 19 ചികിത്സയ്ക്കുള്ള പ്രത്യേക ചുമതല നൽകിയ നടപടി വിവാദത്തിൽ. വയനാട്ടിലാണ് ആരോഗ്യ വകുപ്പിന്റെ ഈ തലതിരിഞ്ഞ നടപടി. ഈ മാസം 24ന് മകൻ ബംഗളൂരുവിൽ നിന്നെത്തിയതിനാൽ തനിക്ക് സെൽഫ് ക്വാറന്റൈൻ അനുവദിക്കണമെന്നാണ് ഡോക്ടർ ആവശ്യപ്പെട്ടത്. എന്നാൽ, കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കിയ ആശുപത്രിയിൽ ജോലി ചെയ്യാൻ ഡിഎംഒ ഇദ്ദേഹത്തെ ചുമതലപ്പെടുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഡോക്ടർമാർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് കൊവിഡ് 19 ചികിത്സയ്ക്കുള്ള പ്രത്യേക ചുമതല
by രാഷ്ട്രദീപം
by രാഷ്ട്രദീപം

