എഴുത്തിലൂടെ ജീവിതം പറഞ്ഞ പ്രിയ കഥാകാരി അഷിതക്ക് സാഹിത്യലോകത്തിന്റെ അന്ത്യാഞ്ജലി. ഇന്ന് പുലര്‍ച്ചെ അന്തരിച്ച അഷിതയുടെ മൃതദേഹം തൃശൂര്‍ ശാന്തിഘട്ടില്‍ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

കിഴക്കും പാട്ടുകരയിലെ വസതിയിലെത്തി നിരവധി പേര് രാവിലെ മുതല്‍ തന്നെ കഥാകാരിക്ക് ആദരാഞ്ജലികള്‍ അര്‍ഹിച്ചു. കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി പ്രസിഡണ്ട് വൈശാഖന് മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അഷിത.


