തിരുവനന്തപുരം: കെ എസ് ആര് ടി സിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അടുത്തമാസം പകുതിയോടെ സമരം തുടങ്ങുന്നത്.

ചര്‍ച്ചയില്‍ നല്കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി വകുപ്പ് മന്ത്രിയ്ക്കും എം ഡിയ്ക്കും സമരസമിതി കത്ത് നല്‍കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും പിരിച്ചുവിട്ട കണ്ടക്ടര്‍മാര്‍ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 17-നാണ് താത്കാലിക കണ്ടക്ടര്‍മാരെ കെ എസ് ആര് ടി സി പിരിച്ചുവിട്ടത്. 3861 താത്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.


