തിരുവല്ല: ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യപ്രതിയെ വനം വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശിനി തങ്കച്ചി എന്നു വിളിക്കുന്ന സിന്ധുവാണ് അറസ്റ്റിലായത്. കോല്‍ക്കത്തയില്‍ വച്ചാണ് സിന്ധു പിടിയിലായത്. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഇവരുടെ മകന് അജീഷും പിടിയിലായിട്ടുണ്ട്.

കേരളത്തില്‍ നിന്ന് കടത്തുന്ന ആനക്കൊമ്ബുകള്‍ ശില്പങ്ങള് ആക്കി നേപ്പാള്‍ വഴി വിദേശ മാര്‍ക്കറ്റുകളിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് തങ്കച്ചി. കഴിഞ്ഞ ദിവസം ഇവരുടെ ഭര്‍ത്താവ് സുധീഷ് ചന്ദ്ര ബാബുവിനെയും മകള്‍ അമിതയെയും കോല്‍ക്കത്തയില്‍ നിന്നും ഡിആര്‍ഐ പിടികൂടിയിരുന്നു. ഇവരുടെ പക്കല്‍നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പ് ശില്‍പ്പങ്ങളും പിടിച്ചെടുത്തിരുന്നു.

