തിരുവന്തപുരം: മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ഒരു സിനിമ കാത്തുനിന്ന ആരാധകരുടെ മുന്നിലേക്ക് ഒരു കൊച്ചു പരസ്യ ചിത്രം പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആർടിസി. മോഹൻലാലിനെ വച്ച് പ്രിയദർശൻ സംവിധാനം ചെയ്ത കെഎസ്ആർടിസിയുടെ പരസ്യ ചിത്രം ഇന്ന് പുറത്തിറങ്ങി.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം തേടി മോഹൻലാൽ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ യാത്രയെ ഓർത്തെടുത്തുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്.
‘‘തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്കുള്ള കെഎസ്ആർടിസി ബസിൽ അന്ന് വലതുകാല്‍ വച്ചു കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, ആ യാത്ര എന്റെ ജീവിതം മാറ്റി മറിക്കുമെന്ന്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളെന്ന്’ സിനിമയിൽ അഭിനയിക്കാനുളള അവസരം തേടിയുള്ള യാത്രയായിരുന്നു അത്‘‘ മോഹൻലാൽ ഓർത്തെടുക്കുന്നു.


