തിരുവനന്തപുരം: സവാള നല്‍കാത്തതില്‍ പ്രകോപിതരായി യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരം കൈതമുക്കില്‍ ബുധനാഴ്ചയാണു സംഭവം.
ഹോംലി മീല്‍സ് എന്ന കടയിലാണു യുവാക്കള്‍ രാത്രി അക്രമം നടത്തിയത്. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ ആദ്യ രണ്ടു തവണ സവാള ചോദിച്ചപ്പോഴും നല്കി. വീണ്ടും ചോദിച്ചപ്പോള്‍ സവാള തീര്‍ന്നുപോയി എന്നു പറഞ്ഞതാണു യുവാക്കളെ പ്രകോപിപ്പിച്ചത്. കടയുടെ ചില്ലുകള്‍ അടിച്ചുപൊട്ടിച്ച സംഘം പോലീസ് വരുന്നതിനു മുന്‍പു രക്ഷപെട്ടു.
ആക്രമണത്തില്‍ ഒരു ജീവനക്കാരനു പരിക്കേറ്റു. ആക്രമണം നടത്തിയ യുവാക്കള്‍ മദ്യപിച്ചിരുന്നതായി കടയുടമ ആരോപിച്ചു.


