മലപ്പുറം: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്നു പോലീസില്‍ പരാതി നല്കിയ യുവമോര്‍ച്ച നേതാവിനെതിരെ കേസ്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരെയാണ് എടക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പോത്തുകല്ല് ഉള്‍പ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി കൂടിയായ രാഹുലിനെ കാണാനില്ല എന്നു കാട്ടി അജി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെതിരേ പോത്തുകല്ല് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അജേഷ് പോത്തുകല്ല് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അജിയുടെ പരാതി രാഹുലിന്റെ ഖ്യാതിക്കു ക്ഷതമുണ്ടാക്കിയതിനാണ് കേസ്.


