കൂടത്തായ് കൊലപാതക പരമ്പരയിലെ, സിലി വധക്കേസില്‍ അറസ്റ്റിലായ ജോളിയുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. തുടര്‍ കസ്റ്റഡി അന്വേഷണസംഘം ആവശ്യപ്പെടില്ല. വൈകിട്ട് കൊയിലാണ്ടി കോടതിയിലാവും ജോളിയെ ഇന്ന് ഹാജരാക്കുക. ആറു ദിവസത്തെ കസ്റ്റഡി കാലയളവില്‍ ചോദ്യം ചെയ്യലും വിവിധ സ്ഥലങ്ങളിലെ തെളിവെടുപ്പും അന്വേഷണ സംഘം പൂര്‍ത്തിയാക്കിയിരുന്നു.
കൊലപാതക പരമ്പരയിലെ അടുത്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. ബി എസ് എന്‍ എല്‍ ജീവനക്കാരന് ജോണ്‍സനെ ചോദ്യം ചെയ്തതില്‍ നിന്ന് ജോളി കൈമാറിയ സിലിയുടെ സ്വര്‍ണ്ണത്തെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
ആവശ്യമെങ്കില്‍ ജോണ്‍സനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു. ജോളിയുടെ ബന്ധുക്കള്‍, സിലിയുടെ മകന്, സഹോദരങ്ങള്‍ എന്നിവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.