പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം. ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പുതൂര്‍ പഞ്ചായത്തിലെ മൂലക്കൊമ്ബ് ആദിവാസി ഊരിലെ തുളസിയുടെയും രങ്കന്റെയും ഒന്നര മാസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്.
ഇവരുടെ ആറ് മക്കളില്‍ അഞ്ചാമത്തെ കുട്ടിയാണ് മരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്. ജനിതക വൈകല്യമാണ് മരണകാരണമെന്ന് അട്ടപ്പാടി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


