പോലീസ് പിറവം പള്ളി ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി. പ്രധാന ഗേറ്റിന്റെ അഴികള്‍ മുറിച്ചു മാറ്റിയാണ് പോലീസ് ഉള്ളില്‍ പ്രവേശിച്ചത്. പ്രതിഷേധക്കാരെ മാറ്റാനുള്ള ശ്രമത്തിലാണ്. പള്ളിയുടെ വാതില്ക്കല് കിടന്നും നിലവിളിച്ചും യാക്കോബായ വിഭാഗം പ്രതിഷേധിക്കുകയാണ്. പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്.
പോലീസ് പ്രതിഷേധക്കാരെ വളരെ ബുദ്ധിമുട്ടി ബലം പ്രയോഗിച്ച് മാറ്റുകയാണ്. ജില്ലാ കലക്ടര്‍ പ്രതിഷേധിക്കാരോട് സംസാരിക്കുന്നുണ്ട്. വികാരഭരിതമായ സ്ഥിതിയാണ് പള്ളി പരിസരത്ത് അരങ്ങേറുന്നത്. വിശ്വാസികള്‍ കരഞ്ഞും പ്രാര്‍ത്ഥിച്ചും നിലവിളിക്കുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി എടുക്കുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി 1.45ഓടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.


