കൊച്ചി: പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തിയ നവജാത ശിശു പ്രസവത്തോടെ മരിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജീവനില്ലാത്ത കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തില്‍ മാതാപിതാക്കൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. നിലവില്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. കുട്ടിയുടെ മൃതശരീരം കാത്തിരക്കാട് ജുമാമസ്ജിദ് പള്ളി ഖബർസ്ഥാനിൽ സംസ്ക്കരിച്ചു.
കുഞ്ഞിനെ മാതാപിതാക്കൾ കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നത്. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ കിടന്നിരുന്നത്.


