ആലപ്പുഴ, കോട്ടയം ജില്ലകള്‍ വെള്ളപ്പൊക്ക ബാധിത ജില്ലകളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. വെള്ളപ്പൊക്ക ബാധിതമായി വിജ്ഞാപനം ചെയ്യപ്പെടുന്ന ജില്ലകളിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.
വെള്ളപ്പൊക്കക്കെടുതി നേരിടാന്‍ ആലപ്പുഴ ജില്ലക്ക് 2.44 കോടി രൂപ അതോറിറ്റി സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗം അനുവദിച്ചു. ഇതില്‍ 1.69 കോടി രൂപ ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുമാണ്. പാടശേഖര സമിതികളെ ഈ പ്രവൃത്തിക്ക് ചുമതലപ്പെടുത്താനും അതോറിറ്റി തീരുമാനിച്ചു.
കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന എ.സി. റോഡിന്റെ അറ്റകുറ്റപ്പണിക്ക് 35 ലക്ഷം രൂപ അതോറിറ്റി അനുവദിച്ചു.