വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. മലപ്പുറം കോട്ടക്കലിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വെച്ചത്. മൂന്ന് റൗണ്ട് വെടിയുതിർത്തു. പ്രതി അബു താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അബു താഹിറിനെ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടിന് മുന്നിൽ വന്ന് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വീടിന്റെ ജനലുകൾ തകര്‍ന്നിട്ടുണ്ട്. അബു താഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.


