പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനെതിരെ പൊലീസ് ഹൈക്കോടതിയിൽ. രാഹുൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ശരീരത്തില്‍ മുറിവുകളോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. മെഡിക്കല്‍ പരിശോധനയിലും ഇക്കാര്യം വ്യക്തമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയില്‍ പറഞ്ഞത് തന്നെ മജിസ്ട്രേറ്റിന് മുന്നിലും യുവതി മൊഴി നല്കി. പരാതിയില്ലെന്ന യുവതിയുടെ മൊഴി ഭീഷണി മൂലമാണ്.
എഫ്ഐആർ തള്ളണമെന്ന രാഹുലിന്റെ ആവശ്യം തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിന്റെ പാസ്പോർട്ട് പിടിച്ചെടുക്കാനുള്ള നടപടികളാരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ സത്യവാങ്മൂലം അംഗീകരിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ ഹർജി നൽകി. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ പി ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുവതിയുമായുള്ള പരാതി ഒത്തുതീര്‍പ്പായെന്നും ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണയാണെന്നുമായിരുന്നു ഹര്‍ജിയില്‍ രാഹുല്‍ പറഞ്ഞത്.