ഉത്രയെ കടിച്ച പാമ്പിൻ്റെ പോസ്റ്റുമോർട്ടം നടത്തി. ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്താണ് ഇന്ന് പോസ്റ്റുമോർട്ടം നടത്തിയത്. കേസില്‍ നിര്‍ണായകമായ വിഷപല്ല് ലഭിച്ചെന്നും പാമ്പിന്റെ മാംസം ജിര്‍ണിച്ച അവസ്ഥയില്‍ ആയിരുന്നു എന്നും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ഉത്രയെ കടിച്ച മൂര്‍ഖനെ സഹോദരന് തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പിനെ പുറത്തെടുത്തായിരുന്നു പോസ്റ്റ്മോര്‍ട്ടം. കൊലപാതകക്കേസില്‍ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യ കേസായിരിക്കും ഇത്.

