‘ബെവ് ക്യൂ’ ഉടന്‍ പ്ലേ സ്റ്റോറിലെത്തും. ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാല്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്ന് രാവിലെയാണ് ഗൂഗിള്‍ മദ്യ ആപ്പിന് അനുമതി നല്‍കിയത്. ഇതോടെ മദ്യപ്രമികള്ക്ക് സന്തോഷമാകും. ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും പുനരാരംഭിക്കും. ആപ്പിന് അനുമതി നല്യാലേ മദ്യ വിതരണം തുടങ്ങുകയുള്ളുവെന്ന് എക്സൈസ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ലോഡിങ്ങും ഹാക്കിങ്ങ്, തുടങ്ങിയ പരീക്ഷണങ്ങള്‍ കൂടെ പൂര്‍ത്തിയാക്കുന്നതോടെ ആപ്പ് എല്ലാവരുടെയും കൈകളിലെത്തും. ബെവ്കോയുടെ ആപ്പിന് ഇന്ന് അനുമതി ലഭിച്ചേക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് നേരത്തെ തന്നെ ബവ്കോയെ അറിയിച്ചിരുന്നു. ആപ്പ് വഴി ലഭിക്കുന്ന ടോക്കണ്‍ ഉപയോഗിച്ച് ബവ്കോ ,കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാം. സംസ്ഥാനത്തെ ഭൂരിഭാഗം ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും പാഴ്സല്‍ വില്ക്കുവാന് സമ്മത പത്രം ബവ്കോയ്ക്ക് നല്കി കഴിഞ്ഞു.


