ഷൊർണൂർ: ചെന്നൈ മംഗലാപുരം ട്രെയിൻ ഷൊർണൂരിൽ പാളം തെറ്റി. രണ്ട് ബോഗികളാണ് പാളത്തിൽ നിന്ന് തെന്നി മാറിയത്.

ആളപായമൊന്നുമില്ല. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിനിന്റെ ബോഗികൾ തെന്നി മാറിയത്. യാത്രക്കാരുള്ള ഭാഗമല്ല പാളം തെറ്റിയത്. എഞ്ചിനും ചരക്ക് സാധനങ്ങൾ കയറ്റുന്ന ബോഗിയുമാണ് തെന്നി മാറിയത്.
തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ റെയിൽവേ ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.


