ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ കേസെടുത്ത് തമിഴ്നാട് പോലീസ്. ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍(ഡിവിഎസി) വിഭാഗത്തെ കൃത്യനിര്‍വഹണം നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞു എന്ന കുറ്റം ചുമത്തിയാണ് ഇഡിക്ക് എതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
ഡിസംബര്‍ ഒന്നിന് ട്രാപ്പ് കേസില്‍ അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥന് അങ്കിത് തിവാരിയുടെ മുറിയില്‍ പരിശോധന നടത്തുന്നതില്‍ നിന്ന് ഡിവിഎസിയെ തടഞ്ഞതിനെതിരേയാണ് മധുര സിറ്റി പോലീസില്‍ കേസ് നല്‍കിയിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പോലീസ് ഇഡിയുടെ മധുരയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സമണ്‍സ് അയച്ചു.

