തിരുവനന്തപുരം : ബിജെപി ബൗദ്ധിക സെല്‍ അംഗം ടി ജി മോഹന്‍ദാസിന്റെ ട്വീറ്റിന് മന്ത്രി ജി സുധാകരന്റെ മകന് നല്കിയ മറുപടി വൈറലാകുന്നു. മഹാരാഷ്ട്രയെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയായിരുന്നു മോഹന്‍ദാസിന്റ ട്വീറ്റ്.
എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്ബോള്‍ എ കെ ബാലന് മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ.മറ്റു മന്ത്രിമാര്‍ സുധാകരന്, കടകംപള്ളി, ദിവാകരന് …എന്ത് ചെയ്യും..? ഇതായിരുന്നു ട്വീറ്റ്..
നവനീതിന്റെ മറുപടി ഇങ്ങനെ..ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ..പക്ഷേ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത.. ഈ മറുപടി ട്വീറ്റ് വന്നതോടെ സംഗതി ട്രോളായി.