ബെംഗളൂരു: ശബരിമല സ്വർണ്ണക്കടത്ത് കേസിൽ നിർണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണന് പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ ശബരിമലയിലെ സ്വര്‍ണം കണ്ടെത്തിയിരിക്കുകയാണ്. ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്ഐടി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് എസ്ഐടി സംഘം ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവര്‍ധനന്റെയും ഉണ്ണികൃഷ്ണന് പോറ്റിയുടെയും സാന്നിധ്യത്തില്‍ സ്വര്‍ണം വീണ്ടെടുത്തത് എന്നാണ് റിപ്പോർട്ട്. 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന് പോറ്റി ഗോവര്ധന് വിറ്റിരുന്നത്. അതിൽ 400 ഗ്രാമിന് മുകളിലുള്ള സ്വർണ്ണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.


