ശബരിമല സ്വർണ്ണക്കൊള്ളയിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. സ്വർണ്ണം അന്വേഷണസംഘം ഉറപ്പായും കണ്ടെത്തുമെന്നും നല്ല ആത്മവിശ്വാസം ഉണ്ടെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി താമസിച്ചിരുന്ന ബംഗളൂരുവിലെ ഫ്ലാറ്റിൽ എസ്ഐടി സംഘം പരിശോധന നടത്തുകയാണ്. ശ്രീറാംപൂരിയിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തിയിട്ടുണ്ട്. ബെല്ലാരിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനായിരുന്നു പോറ്റി സ്വർണം വിറ്റത്. ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം കണ്ടെത്തിയത്.


