തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെതിരെ തിരുവനന്തപുരത്ത് സിപിഐ വിദ്യാർഥി- യുവജന സംഘടനകളുടെ പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് എഐഎസ്എഫും എഐവൈഎഫും സംയുക്ത മാർച്ച് നടത്തി.
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ സമരക്കാര്‍ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും പുത്തൻ ദേശീയ വിദ്യാഭ്യാസ നയം പിഎം ശ്രീയുടെ പേരില്‍ നടപ്പാക്കാനാണ് ശ്രമമെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് നേതാക്കൾ പ്രതികരിച്ചു.
30 വെള്ളിക്കാശിന് വിദ്യാഭ്യാസ മേഖലയെ സർക്കാർ തീറെഴുതി നൽകിയെന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. ഇന്നലെ വിവിധ ജില്ലകളിൽ ഇരു സംഘടനകളുടെയും പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്പദ്ധതിയില് സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകരും പ്രതിഷേധിച്ചു. കോഴിക്കോട് ഡി ഡി ഇ ഓഫീസിലേക്കാണ് പ്രവർത്തകർ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി . തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും കോലം കത്തിച്ചു.


