കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ സൗമിനി ജെയിനിനെ മേയര്‍ സ്ഥാനത്തുനിന്നും മാറ്റില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സൗമിനിയെ ബലിമൃഗമാക്കാന്‍ അനുവദിക്കില്ലെന്നും തോല്‍വിയില്‍ പാര്‍ട്ടിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
മണ്ഡലത്തിലെ മോശം പ്രകടനത്തിന് പിന്നാലെ കോര്‍പ്പറേഷന്റെ ഭരണപരാജയമാണ് ഇതിന് കാരണമെന്നും എ ഗ്രൂപ്പുകാരിയായ സൗമിനി ജെയിനിനെ നീക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യമുയര്‍ത്തിയിരുന്നു. ഹൈബി ഈഡന് എം.പി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടു. എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും ഇതിനെ പിന്തുണച്ചിരുന്നു. തുടര്‍ന്ന് തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് സൗമിനി ജെയിന് മുല്ലപ്പള്ളി രാമചന്ദ്രനോട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.