ഇരിങ്ങാലക്കുട കരുവന്നൂര്‍ വലിയ പാലത്തില്‍ സുരക്ഷാവേലികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേർ കരവനൂർ പാലത്തിൽ നിന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. നല്ല ഒഴുക്കുള്ള പുഴയില്‍ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ഏറെ പാടുപെട്ട് തെരച്ചില്‍ നടത്തിയാണ് പലപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്താറുള്ളത്.
പാലത്തിൽ സുരക്ഷാവേലികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിഷേധങ്ങളും നടത്തി. മാസങ്ങള്‍ക്ക് മുമ്പുതന്നെ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ഡോ. ആര്. ബിന്ദു സുരക്ഷാവേലി സ്ഥാപിക്കുന്നതിനായി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും സംസ്ഥാന പാതയില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്കായി റോഡും പാലവും കെ.എസ്.ടി.പിക്ക് കൈമാറിയതിനാലുള്ള സാങ്കേതിക തടസം മൂലമാണ് സുരക്ഷാവേലി സ്ഥാപിക്കല്‍ നീണ്ടത്.


