കേരള സര്‍ക്കാരിനെക്കുറിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പടച്ചുവിടുന്നവര്‍ക്ക് മുട്ടണ് പണി വരുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷന് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പിആര്‍ഡി സെക്രട്ടറിയും പൊലീസ്, ഐടി, ആരോഗ്യം, റവന്യൂ മേഖലകളിലെ ഉദ്യോഗസ്ഥരും സൈബര്‍ സുരക്ഷാ വിദഗ്ധരും രണ്ടു മാധ്യമങ്ങളില്‍നിന്നുള്ള എഡിറ്റര്‍മാരും അടങ്ങുന്നതാണ് ഫാക്ട് ചെക് ഗവേണിങ് കൗണ്‍സില്‍.
വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കുകയാണ് ഫാക്ട് ചെക് ഡിവിഷന്റെ ചുമതല. ഗുരുതരമായി ബാധിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും സൈബര്‍ ഡോമിനെ അറിയിക്കും. ഡിവിഷന്റെ കണ്ടെത്തലുകള്‍ വെബ്സൈറ്റ്, സമൂഹ മാധ്യമങ്ങള്‍ എന്നിവയിലൂടെ പ്രസിദ്ധീകരിക്കും.


